Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്‌മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു മരണം,മൂന്ന് പേർക്ക് പരിക്കേറ്റു

June 04, 2023

June 04, 2023

ന്യൂസ്‌റൂം ബ്യുറോ
അജ്മാൻ: അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു.ഇവരിൽ മലയാളികൾ ഉൾപെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

എന്നാല്‍, ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്.

അജ്‌മാൻ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയായിരുന്നു സ്ഫോടനം. ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കില്‍ തീപിടിക്കുകയും ഇത് പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകട കാരണമെന്ന് അജ്മാൻ പൊലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താൻ ബിൻ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News