Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഫ്‌ളാറ്റിലെ വാതക പൈപ്പ് പൊട്ടിത്തെറിച്ചു,രണ്ടു മരണം 

September 29, 2019

September 29, 2019

Image Credit : Gulf News

ദുബായ് : നഗരത്തിലെ സുപ്രധാന താമസമേഖലയായ ബര്‍ദുബായ്  മന്‍കൂലിലെ ഫ്ലാറ്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു.രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഏഴുനില കെട്ടിടത്തിലെ ആറാം നിലയിലുള്ള സ്റ്റുഡിയോ അപാര്‍ട്മെന്‍ലാണ് അപകടമുണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടതായാണ് വിവരം. ഇവരില്‍ ഒരാള്‍ മുംബൈ സ്വദേശിയാണ്. ഗുരുതര പൊള്ളലുകളോടെ ഒരു സ്ത്രീയേയും ഗ്യാസ് ടെക്നീഷ്യനെയും ദുബൈ റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫ്ലാറ്റിലെ ഗാസ് പൈപ്പ്ലൈന്‍ തകരാറായതിനെ തുടർന്ന് പരാതി രണ്ട് ജീവനക്കാര്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവര്‍ ജോലി ആരംഭിച്ച്‌ അല്‍പ സമയത്തിനകം പൊട്ടിത്തെറി സംഭവിക്കുകയായിരുന്നുവെന്ന് ഗുരുതര പരിക്കേറ്റ സ്ത്രീയുടെ സഹോദരന്‍ ഗൾഫ് ന്യൂസ് പത്രത്തോട് പറഞ്ഞു.ഫ്‌ളാറ്റിലെ ജനാലകൾ ഉണ്ടായിരുന്ന ഭാഗം പൂർണമായും തകർന്ന നിലയിലാണ്.കെട്ടിടത്തിലെ എല്ലാ ഫ്‌ളാറ്റുകൾക്കും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


Latest Related News