Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ നിയന്ത്രണംവിട്ട വാഹനം ആശുപത്രി കവാടത്തിലെ ഇരുമ്പ്തൂണിലിടിച്ച് രണ്ടു പേർ മരിച്ചു

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: അബുദാബിയില്‍ നിയന്ത്രണം വിട്ട വാഹനം കോണ്‍ക്രീറ്റ് തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. അബുദാബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനികിന്റെ പ്രവേശന കവാടത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്.

വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ദിശമാറി ആശുപത്രിയുടെ പ്രവേശന സ്ഥലത്തെ തൂണിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാഗങ്ങളെ അബുദാബി പൊലീസ് അനുശോചനം അറിയിച്ചു. പരിക്കേറ്റയാള്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News