Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ തീപിടുത്തത്തിൽ 19 പേർക്ക് പരിക്ക്,ചിലരുടെ പരിക്ക് ഗുരുതരമെന്ന് അബുദാബി പോലീസ്

June 18, 2022

June 18, 2022

അബൂദബി നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ശേഷമാണ് അബുദാബി അൽ സാഹിയയിലെ 30 നില കെട്ടിടത്തിൽ തീപിടിത്തണ്ടായത്.അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലീസും കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചെങ്കിലും 19 പേർക്ക് അപകടത്തിൽ പരിക്കേറ്റതായി അബുദാബി പോലീസ് അറിയിച്ചു.ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം,ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.പരിക്കേറ്റവരുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അബൂദബി പൊലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News