Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 10, 2022

May 10, 2022

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷ് (25) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

രണ്ടു വർഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളർന്നതും. മരിക്കുന്നതിന് നാലു ദിവസം മുമ്പ് നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News