May 23, 2024
May 23, 2024
റിയാദ്: വധശിക്ഷ വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ കൈമാറി. വിദേശകാര്യ മന്ത്രാലയം വഴിയാണ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് തുക കൈമാറിയത്. അബ്ദുൽ റഹീം നിയമസഹായ സമിതിയാണ് മോചനത്തിനാവശ്യമായ 34 കോടി രൂപ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നൽകിയത്.
സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിനം ശേഷിക്കേയാണ് കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ 34 കോടി പൂർണമായി സ്വരൂപിച്ചത്.
റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും തുക സമാഹരിച്ചത്.എംബസിക്ക് കൈമാറിയ തുക കോടതിയുടെ നിര്ദേശപ്രകാരമായിരിക്കും കുടുംബത്തിന് കൈമാറുക.ഇതോടെ ജയിൽ മോചനത്തിനായുള്ള മറ്റു നടപടിക്രമങ്ങൾ ആരംഭിക്കും.