Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ലോകകപ്പിനായി ഇനി ശേഷിക്കുന്നത് ആകെ ശേഷിയുടെ ഏഴ് ശതമാനം സീറ്റുകൾ മാത്രം

October 18, 2022

October 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2.9 മില്യൺ ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ മൊത്തം ശേഷിയുടെ 7 ശതമാനം ടിക്കറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

സ്പോൺസർമാരും ഫിഫ ഫെഡറേഷനുകളും ഉൾപെടെയുള്ള ടിക്കറ്റ് ഉടമകൾ അവരുടെ ക്വാട്ടയിൽ നിന്ന് ടിക്കറ്റുകൾ തിരികെ നൽകുന്നതിനാൽ ടിക്കറ്റുകൾ സാധാരണയായി വൈകിയും  ലഭ്യമാകാറുണ്ട്.നിലവിലെ കണക്കനുസരിച്ച്,29 ദിവസത്തെ ടൂർണമെന്റിനായി ഏകദേശം 1.2 ദശലക്ഷം ആരാധകരെയാണ് പുറത്തു നിന്നും പ്രതീക്ഷിക്കുന്നത്.ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ ഖത്തറിൽ തന്നെയുള്ള ആരാധകരാണ് ബാക്കിയുള്ളവർ.ഇതിനിടെ,ദോഹ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ രണ്ടു കൗണ്ടറുകൾ വഴി ഇന്ന് നേരിട്ടുള്ള ടിക്കറ്റ് വിൽപന കൂടി ആരംഭിക്കുന്നതോടെ അവശേഷിക്കുന്ന ഏഴ് ശതമാനം ടിക്കറ്റുകളും ഉടൻ വിറ്റുതീരാനാണ് സാധ്യത.

ലോകമെമ്പാടുമുള്ള 420,000 പേരാണ് ഖത്തറിൽ ടൂർണമെന്റ് വോളണ്ടിയർ ആകാൻ അപേക്ഷിച്ചത്.ഇവരിൽ 20,000 പേരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂവെന്ന് സംഘാടകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ആകെയുള്ള അപേക്ഷകരിൽ നിന്ന് മൊത്തം 11 ശതമാനം വളണ്ടിയർമാർ(ഏകദേശം 2,200പേർ) വിദേശത്ത് നിന്നുള്ളവരായിരിക്കും. 89 ശതമാനം പേരാണ് ഖത്തറിൽ നിന്നുള്ള വളണ്ടിയർമാർ ഉണ്ടാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News