Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യു.എ.ഇയില്‍ 1500 ദിര്‍ഹത്തില്‍ കുറഞ്ഞ വേതനമുള്ളവര്‍ക്ക് കമ്പനി താമസ സൗകര്യം ഒരുക്കണം,ഈ നിബന്ധനകളും അറിഞ്ഞിരിക്കണം

May 09, 2023

May 09, 2023

ന്യൂസ്റൂം ബ്യുറോ
അബുദാബി: 500 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നാണ് നിര്‍ദേശം.

യുഎഇ തൊഴില്‍ നിയമം അനുസരിച്ച് താമസ കേന്ദ്രം എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുന്‍പ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. നിര്‍ദേശങ്ങള്‍ അറബിക്ക് പുറമേതൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നല്‍കണം. തീപിടിത്തം തടയുന്നതിനുള്ള പരിശീലനവും നല്‍കണം.

ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റില്‍ (ഫസ്റ്റ് എയ്ഡ് ബോക്‌സില്‍) അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടാകണം. അപകടത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ അറിയാവുന്നവരും കമ്പനിയില്‍ ഉണ്ടാകണം.

കത്തുന്നതും പൊട്ടിത്തെറിക്കുന്നതും ഉള്‍പ്പെടെ ഹാനികരമായ വസ്തുക്കള്‍ വഴി ഉണ്ടാകാവുന്ന അപകടം മുന്നില്‍ കണ്ട് അവ ജാഗ്രതയോടെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. തൊഴിലാളി താമസ കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശമുണ്ട്. മിന്നല്‍ പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തും. നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകും.

താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം, സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നല്‍കണം, ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം, അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം, അഗ്‌നിശമന - പ്രതിരോധ സംവിധാനങ്ങളുണ്ടാകണം, കുടിവെള്ളത്തിന് ഫില്‍റ്റര്‍ ചെയ്ത കൂളര്‍ വേണം, പാചകവാതക സിലിണ്ടറുകള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം, മെഡിക്കല്‍ സര്‍വീസ്, പ്രാര്‍ഥനാ മുറികളും ഉണ്ടാകണം, 8 പേര്‍ക്ക് ഒരു ശുചിമുറി എന്ന നിലയില്‍ സൗകര്യം ഒരുക്കണം, നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News