Breaking News
ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ രണ്ടാംഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു | സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഒമാനിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | സംസ്ഥാനത്ത് അഞ്ച് ദിവസം പെരുമഴ,11 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി സൈറൺ | തിരൂരങ്ങാടി സ്വദേശി ഖത്തറിൽ നിര്യാതനായി | ഖത്തർ നന്തി ദാറുസ്സലാം വെൽഫെയർ അസോസിയേഷൻ അവാർഡ് ദാനവും കുടുംബസംഗമവും സംഘടിപ്പിച്ചു | ഇറാൻ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വൈകുന്നു,അറിയിപ്പുമായി ഇൻഡിഗോ | കെനിയയിൽ ബസ്സപകടത്തിൽ മരിച്ച ഖത്തർ മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് വൈകീട്ടോടെ നാട്ടിലേക്കയക്കും | വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു | 'ഓപറേഷൻ ട്രൂ പ്രോമിസ്' : ഇസ്രായേലിന്റെ 2 എഫ്-35 വിമാനം ഇറാൻ വെടിവച്ചിട്ടു | സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ഖത്തർ അപലപിച്ചു |
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി 

May 29, 2024

news_malayalam_death_news_in_uae

May 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.കരുവാരകുണ്ട് പാറമ്മല്‍ വീട്ടില്‍ മുഹമ്മദ് ഹസൻ (54) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

അജ്മാനില്‍ എംപയർ അഡ്വർടൈസിങ് ആൻഡ് ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂർത്തീകരിച്ച്‌ വരുന്നതായി 'ഹംപാസ്' പ്രവർത്തകർ അറിയിച്ചു. 

പാറമ്മല്‍ ഹംസയാണ് മുഹമ്മദ് ഹസന്റെ പിതാവ്. മാതാവ്: ആമിന. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ.


Latest Related News