ഫുജൈറ: ഫുജൈറയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകട പരമ്പരയില്‍ 9 പേര്‍ക്ക് പരുക്ക്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. 16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദിബ്ബ അല്‍ഫുജൈറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വഈബ് അല്‍ഹിന്നയ്ക്കും ദിബ്ബയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് റോഡ് പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു.
അടിയന്തര കോള്‍ ലഭിച്ചയുടനെ, ദിബ്ബ അല്‍ഫുജൈറയില്‍ നിന്നുള്ള പൊലിസ് പട്രോളിംഗ് സംഘവും ട്രാഫിക് ഓഫീസര്‍മാരും മസാഫി പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാഷണല്‍ ആംബുലന്‍സ് ജീവനക്കാരും സ്ഥലത്തെത്തി. പൊലിസ് സംഘം പരുക്കേറ്റവരെ സഹായിക്കുകയും ഗതാഗതം ക്രമീകരിക്കുകയും ചെയ്തു.
അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. എട്ട് പേര്‍ക്ക് നിസ്സാര പരുക്കുകളേറ്റതായാണ് വിവരം. എല്ലാവരെയും ചികിത്സയ്ക്കായി വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ഒരു കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വേഗത കുറച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി. തുടര്‍ന്ന് വേഗതയില്‍ വന്ന ഒരു ട്രക്ക് വേഗത കുറച്ച വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷിത അകലം പാലിച്ചിരില്ലെന്ന് സൂചനയുണ്ട്.
എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കാനും വേഗത പരിധികള്‍ പാലിക്കാനും മുന്നിലുള്ള വാഹനത്തില്‍ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കാനും ഫുജൈറ പൊലിസ് ജനറല്‍ കമാന്‍ഡ് ഓര്‍മ്മിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F