Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ റമദാനിലെ സകാത്ത് വിതരണം,31 കേന്ദ്രങ്ങളിൽ നൽകാം 

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ വാര്‍ഷിക സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള 31 കളക്ഷന്‍ പോയിന്റുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം അറിയിച്ചു.

സകാത്ത് നല്‍കുന്നതിനായി ആപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സകാത്ത് വിതരണം കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും. 

സകാത്ത് വിഭാഗത്തിന്റെ ബ്രാഞ്ച് ഓഫീസുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും മാര്‍ക്കറ്റുകളിലെയും കളക്ഷന്‍ പോയിന്റുകള്‍, ഖത്തര്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടൽ(ഹുക്കൂമി), കളക്റ്റിംഗ് ഓഫീസര്‍മാര്‍ എന്നിവ വഴി സകാത്ത് നല്‍കാവുന്നതാണ്.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രാത്രി 8 മുതല്‍ 11.30 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് സകാത്ത് കളക്ഷന്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News