Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിനെതിരെ നടക്കുന്നത് മാധ്യമ ഭീകരത,ശക്തമായി നേരിടുമെന്ന് തൊഴിൽ മന്ത്രി

November 15, 2022

November 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിനെതിരെ കഴിഞ്ഞ കുറെ ആഴ്ചകളായി തുടരുന്ന ദുഷ്പ്രചാരണങ്ങൾ ചെറുക്കുമെന്നും മാധ്യമഭീകരതയുടെ ഇരയാണ് ഖത്തറെന്നും തൊഴിൽമന്ത്രി ഡോ: അലി ബിൻ സുമൈഖ് അൽ മരി.

ഖത്തറി ജനതയ്ക്കും ദേശീയ ടീമിനുമെതിരെ വംശീയവും വിദ്വേഷപരവുമായ ആക്രമണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ കർശന നിലപാടുകൾ സ്വീകരിക്കാൻ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു, അന്യായമായ ഇത്തരം എല്ലാ വംശീയ അധിക്ഷേപങ്ങളും നിയമലംഘനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തർ തൊഴിൽ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് യൂറോപ്യൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെയാണ് തൊഴിൽമന്ത്രി ഇക്കാര്യം പറഞ്ഞത്. ഖത്തറിലെ ജനങ്ങളെയും കായിക താരങ്ങളെയും അപരിഷ്‌കൃതരും ഭീകരൻമാരുമായി ചിത്രീകരിക്കുന്ന ഈയിടെ ഒരു ഫ്രഞ്ച് മാഗസിനിൽ വന്ന കാരിക്കേച്ചർ ഉയർത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.

ഖത്തർ ജനതയെയും ടീമിനെയും അപമാനിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖത്തർ വിരുദ്ധ കാമ്പയ്ൻ അതിൻ്റെ പാരമ്യത്തിലാണ്. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമില്ല. പശ്ച്ചാത്യൻ മാധ്യമ ഭീകരതയുടെ ഇരയാണ് ഇപ്പോൾ ഖത്തറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടി വായിക്കുക : ഖത്തറിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രവുമായി ഫ്രഞ്ച് പത്രം 
"ലോകകപ്പ്  നിർമാണ പ്രവർത്തനങ്ങൾക്കിടെ 6,500 തൊഴിലാളികൾ മരണപ്പെട്ടതായാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഇത് പച്ചക്കള്ളമാണ്. ഓരോ ദിവസവും മരണസംഖ്യ വർധിക്കുന്നു. ചിലർ പറയുന്നു 10,000 പേർ മരിച്ചെന്ന്. ചിലർ പറയുന്നു 15,000 പേർ മരണപ്പെട്ടെന്ന്. ലേലം വിളിക്കുന്നത് പോലെയാണ് മരണസംഖ്യ ഉയരുന്നത്," മന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News