Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
'ഓ ചുമ്മാതല്ല,അർജന്റീന തോറ്റതിനുള്ള രസകരമായ കാരണം കണ്ടെത്തി വി.ടി ബൽറാം

November 22, 2022

November 22, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : സൗദിക്ക് മുന്നിൽ നനഞ്ഞ ഓലപ്പടക്കം പോലെ നിഷ്പ്രഭമായ അർജന്റീനയുടെ നിസ്സഹായാവസ്ഥയാണ് ഇന്ന് ട്രോളുകളിലെ താരം.അർജന്റീനയെ കളിയാക്കിയും താരങ്ങളുടെ ബീഫ് പ്രേമത്തെ പരാമർശിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.ഇതിനിടെ,മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം ഇന്ന് ഫെയ്‌സ്ബുക്കിൽ നടത്തിയ തമാശ രൂപേണയുള്ള പരാമർശവും ചിലർ ട്രോൾ ആക്കുകയാണ്.തന്റെ സുഹൃത്തുക്കളും പാർട്ടിയിലെ സഹപ്രവർത്തകരുമായ എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ജെഴ്സി അണിഞ്ഞു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ങാ... ചുമ്മാതല്ല എന്ന കമന്റുമായാണ് ബൽറാം രംഗത്തെത്തിയത്.



ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം.

എന്നാൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ തന്നെ ട്രോളിയ കോൺഗ്രസ് നേതാവ് വിടി ബൽറാമിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും മറുപടി നൽകി.’ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തിൽ കുത്താതണ്ണാ…’, എന്നാണ് ഷാഫി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ കുറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിക്ക് മുന്നിൽ കീഴടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News