Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വന്ദേഭാരത് മിഷൻ : ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള നാലാം ഘട്ട സർവീസുകൾക്ക് ഇന്ന് തുടക്കമാവും  

July 08, 2020

July 08, 2020

ദോഹ : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള നാലാംഘട്ട സർവീസുകൾക്ക് ഇന്ന് തുടക്കമാവും.ഇന്നും നാളെയും ഇൻഡിഗോയുടെ രണ്ടു വീതം വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.ഇന്ന് രാത്രി 10.10ന് കൊച്ചിയിലേക്കും രാത്രി 10.15 ന് തിരുവനന്തപുരത്തേക്കുമാണ് സർവീസുകൾ ഉള്ളത്. നാളെ (ജൂലൈ09 വ്യാഴം) രാത്രി 10.05 ന് കോഴിക്കോട്ടേക്കും രാത്രി 09.25 ന് കണ്ണൂരിലേക്കും സർവീസുകൾ ഉണ്ടാവും.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ നാലാംഘട്ടത്തിനു കഴിഞ്ഞ ദിവസമാണ് തുടക്കമായത്.ഇന്നലെ ലഖ്‌നോവിലേക്കാണ് ആദ്യ സർവീസ് നടത്തിയത്.ഒരു കുഞ്ഞ് ഉള്‍പ്പടെ 213 പേരാണ്  ഇന്നലെ ലക്‌നോവിലേക്ക് മടങ്ങിയത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ദോഹയിൽ നിന്ന് 241 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 9157 പേർ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. 51 വിമാനങ്ങളിലായാണ് ഇത്രയും പേര്‍ നാട്ടിലെത്തിയത്. ഇതില്‍ കൂടുതല്‍ സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News