Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വടകര താഴെ അങ്ങാടി സ്വദേശി ദോഹയിൽ നിര്യാതനായി

August 19, 2021

August 19, 2021

ദോഹ:  കോഴിക്കോട് വടകര സ്വദേശി ദോഹയിൽ  നിര്യാതനായി. വടകര താഴെ അങ്ങാടി  കക്കുന്നത് കോയാന്റവിട കെ കെ മഹമൂദ് (65) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

45 വര്‍ഷത്തോളമായി ഖത്തറിലെ ഫരീജ് അല്‍ സുദാനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ റംലയും ഇദ്ദേഹത്തിനൊപ്പം ഖത്തറിലുണ്ടായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വടകര താഴങ്ങടി ജുമുഅത്ത്പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കും. സഹോദരിമാര്‍: സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞായിശ.


Latest Related News