Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റേഷന്‍ വേണമെന്ന്: കുരുക്കിലായി സൗദി പ്രവാസികള്‍

July 11, 2021

July 11, 2021

ദമാം:കോവിഡ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് അപ്്ലോഡ് ചെയ്തിട്ടും കുരുക്കിലായി പ്രവാസികള്‍. സൗദി പ്രവാസികള്‍ക്കാണ് പുതിയ കുരുക്ക്. സൗദിയിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് അതിന്റെ സര്‍ട്ടിഫിക്കറ്റ് മുഖീം, തവക്കല്‍നാ സൈറ്റുകളില്‍ അപ്്ലോഡ് ചെയ്യണം. എംബസി അറ്റസ്റ്റേഷന്‍ വേണമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റ് ചെയ്യണമെന്ന് സൗദി കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നില്ല. മെഡിക്കല്‍ ഓഫിസര്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു അറിയിപ്പ്.എംബസി അറ്റസ്റ്റേഷന്‍ ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങിയാല്‍ വാക്സിന്‍ സ്വീകരിച്ചവരെന്ന പരിഗണന ലഭിക്കൂ എന്ന അവസ്ഥയാണിപ്പോള്‍. അറ്റസ്റ്റേഷന്‍ ലഭിക്കാത്തവര്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ സ്വീകരിക്കണം. ഇതിന് 40,000 മുതല്‍ 50,000 രൂപ വരെ ചെലവ് വരും.  നിലവില്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യ, യു.എ.ഇ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലേക്ക്് നേരിട്ട് വിമാന സര്‍വിസ് ഇല്ല. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ പോയി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ഷേശമാണ് പ്രവാസികള്‍ സൗദി അറേബ്യ, യു.എ.ഇ അടക്കുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. സൗദി അറേബ്യയില്‍ എത്തിയതിന് ശേഷം അവിടെ ഏഴു ദിവസത്തെ ക്വാറന്റൈനും എടുക്കണം. രണ്ട് വാക്സിനുകളും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് സഊദിയില്‍ എത്തിയതിനു ശേഷമുള്ള ക്വാറന്‍ൈന്‍ ഒഴിവാക്കാം. എന്നാല്‍ രണ്ട് വാക്സിനുകളും സ്വീകരിച്ചിട്ടും എംബസി അറ്റസ്റ്റേഷന്‍ ലഭിക്കാത്തിനാല്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വഴി യാത്ര ചെയ്യുന്ന നിരവധി പേര്‍ക്കാണ് സഊദിയിലെത്തിയ ശേഷം ക്വാറന്റൈന്‍ അധിക ബാധ്യതയാവുന്നത്.
എംബസി അറ്റസ്റ്റേഷന് പ്രവാസികള്‍ 5500 രൂപ കൂടി ചെലവഴിക്കണം. മാത്രമല്ല അറ്റസ്റ്റേഷന്  ദിവസങ്ങളെടുക്കും.പ്രവാസികളില്‍ രണ്ട് ഡോസ് വാകിസിനുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും വ്യത്യസ്ഥ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച പ്രവാസികള്‍ക്ക് സഊദിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതും പ്രതിസന്ധിയാവുന്നുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് തവക്കല്‍നാ ആപ്പില്‍ ചിലര്‍ക്ക് മാത്രമാണ് അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞത്. അതേസമയം നൂറുകണക്കിന് പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തവക്കല്‍ ആപ്പ് തിരസ്‌കരിക്കുന്നുമുണ്ട്.

 


Latest Related News