Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് മത്സരങ്ങളുടെ അനധികൃത സ്ട്രീമിങ്,യു.എസിൽ 55 വെബ്‌സൈറ്റുകൾ പൂട്ടിച്ചു

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേക്ഷണം ചെയ്തതിന് 55 വെബ്‌സൈറ്റുകൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് നടപടിയെടുത്തു.

ഫുട്ബോൾ മത്സരങ്ങളുടെ തൽസമയ സ്ട്രീമിങ്ങിന് പകർപ്പവകാശമുള്ളതിനാൽ തന്നെ ഫുട്ബോൾ വേൾഡ് ഗവേണിംഗ് ബോഡിയുടെ അനുമതി ഉള്ളവർക്ക് മാത്രമേ സംപ്രേഷണത്തിന് അവകാശമുള്ളൂ. സൈറ്റുകൾ പകർപ്പവകാശലംഘനം നടത്തുന്നതായി ഫിഫ പ്രതിനിധി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്ന് അമേരിക്കൻ നീതിന്യായ വിഭാഗം  പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം അനധികൃത വെബ്‌സൈറ്റുകൾ ഗുരുതരമായ ഭീഷണിയായി പലരും പരിഗണിക്കാറില്ലെങ്കിലും രാജ്യത്തിന്റെ  സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ പ്രത്യേക ഏജന്റ് ജെയിംസ് ഹാരിസ് പറഞ്ഞു. ഇതിന്റെ ആഘാതം ഒന്നിലധികം വ്യവസായങ്ങളളെ ബാധിക്കും. ഇത്തരം നിയമലംഘനങ്ങൾ മറ്റ് തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേക്കുള്ള വഴിയാകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും അനധികൃത സ്ട്രീമിങ് വഴിയുള്ള ലോകകപ്പ് തത്സമയ സംപ്രേഷണം നിരവധി പേർ   കാണുന്നതായി പരാതി ഉയർന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News