Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പരാതികൾ തീർന്നു,സൗദിക്കും യു.എ.ഇക്കുമെതിരെയുള്ള ഖത്തറിന്റെ പരാതിയിൽ എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിച്ചതായി യു.എൻ

February 05, 2023

February 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2017ലെ ഉപരോധത്തെ തുടർന്നുള്ള പ്രതിസന്ധിയുടെ മൂർധന്യാവസ്ഥയിൽ സൗദി അറേബ്യയ്ക്കും യു.എ.ഇക്കുമെതിരെ ഖത്തർ ഉന്നയിച്ച വിവേചന  ആരോപണങ്ങൾക്ക് മേലുള്ള എല്ലാ നടപടികളും നിർത്തിവെച്ചതായി യു.എൻ അറിയിച്ചു.ജനുവരി 26ന് നടന്ന അഡ്‌ഹോക്ക് കൺസിലിയേഷൻ കമ്മീഷൻ യോഗത്തിൽ ഖത്തറും യുഎഇയും തങ്ങളുടെ നിയമപരമായ തർക്കങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇതേത്തുടർന്നാണ് നടപടികൾ നിർത്തിവെച്ചതെന്നും യു.എൻ വ്യക്തമാക്കി.കഴിഞ്ഞ വർഷം, സൗദി അറേബ്യ ഉൾപ്പെട്ട രണ്ടാമത്തെ കമ്മീഷനും ഇരുപക്ഷത്തിന്റെയും സമ്മതത്തോടെ നടപടിക്രമങ്ങൾ അവസാനിപ്പിച്ചിരുന്നു. 

ജിസിസി നയതന്ത്ര വിള്ളലിനെത്തുടർന്ന്,യുഎൻ കമ്മിറ്റി (സിഇആർഡി) വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള  താൽക്കാലിക അനുരഞ്ജന കമ്മീഷനു രൂപം നൽകിയിരുന്നു.

"വംശീയ വിവേചനം സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് 2018-ൽ ഉടലെടുത്ത തർക്കം അവസാനിപ്പിക്കാൻ ഖത്തറും യുഎഇയും സൗദി അറേബ്യയും യഥാർത്ഥ സംഭാഷണത്തിലൂടെ  സമയത്തിലെത്തിയതായി ഞാൻ പ്രതീക്ഷിക്കുന്നു,” അന്വേഷണ സമിതിയുടെ ചെയർപേഴ്സൺ  വെറീൻ ഷെപ്പേർഡ് പറഞ്ഞു.

തീവ്രവാദത്തെ പിന്തുണക്കുന്നു എന്നാരോപിച്ച് 2017 ൽ സൗദിയും യു.എ.ഇയും ബഹ്‌റൈനും ഉൾപെടെയുള്ള ചില അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം 2021 ജനുവരി 5 ന് അൽ ഉല ഉടമ്പടിയോടെയാണ് അവസാനിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News