Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഉംറ പെർമിറ്റുകൾ താൽകാലികമായി നിർത്തിവെച്ചു,ദുൽഹജ്ജ് 20ന് ശേഷം പുനരാരംഭിക്കും

June 05, 2023

June 05, 2023

ന്യൂസ്‌റൂം ബ്യുറോ
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് താൽകാലികമായി നിർത്തിവെച്ചു. നിലവിൽ മക്കയിൽ ഉംറക്കെത്തിയ തീർഥാടകർ ഈ മാസം 19ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണമെന്നാണ് നിർദേശം. ദുൽഹജ്ജ് 20 വരെയാണ് ഉംറ തീർഥാതകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും നിർത്തി വെക്കാറുള്ളത് പോലെ തന്നെയാണ് ഇത്തവണയും ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് അവസാനിപ്പിച്ചത്. ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധമാണ്. ജോലി ആവശ്യാർഥം മക്കയിലേക്ക് പോകേണ്ടവർ പ്രത്യേകം പെർമിറ്റെടുക്കണം. ഇന്ന് മുതൽ ചെക്ക് പോയിൻ്റുകളിൽ പരിശോധന കർശനമാക്കും. പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ദുൽഹജ്ജ് 20 അഥവാ ജുലൈ 8 വരെയാണ് ഉംറക്കുള്ള നിയന്ത്രണം. അതുവരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ ഉംറ ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ ഉംറ ചെയ്യാനായി നിലവിൽ മക്കയിത്തിയവർക്കും ഉംറക്ക് അനുവാദമുണ്ട്. എന്നാൽ ഇപ്പോൾ മക്കയിലുള്ള മുഴുവൻ ഉംറ തീർഥാടകരും ജൂണ് 19ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf

 


Latest Related News