Breaking News
അൽ ഗാരിയ ബീച്ചിൽ കരയ്ക്കടിഞ്ഞ ഒട്ടകത്തിന്റെ ജഡം നീക്കം ചെയ്തു | കോഴിക്കോട് സ്വദേശിക്ക് ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് | ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലാൻ ഇസ്രായേൽ, ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘത്തെ തടഞ്ഞു | ബലി പെരുന്നാൾ പെരുമ,നടുമുറ്റം 'ഈദ് രാവ്' ശ്രദ്ധേയമായി | പെനാൽറ്റി ഷൂട്ഔട്ടിൽ സ്‌പെയിൻ കീഴടങ്ങി യുവേഫ നേഷന്‍സ് ലീഗ് കിരീടം പോർച്ചുഗലിന് | ബോംബ് ഭീഷണിക്ക് പിന്നാലെ ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി,ഒരാൾ അറസ്റ്റിൽ | സൂഖ് വാഖിഫിൽ വീണ്ടും ഇന്ത്യൻ മാമ്പഴക്കാലം,പ്രദർശനം ജൂൺ 12 മുതൽ 21 വരെ | ഖത്തറിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടറായിരുന്ന ഡോ.നാസർ മൂപ്പൻ ദുബായിൽ അന്തരിച്ചു | പെരുന്നാൾ ദിനത്തിൽ ഖത്തർ ഐ സി എഫ് പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു | സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ ഷുഹൈബ് ഹജ്ജിനിടെ മക്കയിൽ നിര്യാതനായി |
യു.എ.ഇയിൽ ഡ്രോൺ പറത്തുന്നതിനുള്ള നിരോധനം ഭാഗികമായി നീക്കി,രജിസ്‌ട്രേഷനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഉടൻ

November 23, 2024

uae-to-partially-lift-ban-on-drone-operations

November 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : ഡ്രോൺ പറത്തുന്നതിനുള്ള  നിയന്ത്രണത്തിൽ യു.എ.ഇ ഭാഗികമായ ഇളവ് പ്രഖ്യാപിച്ചു.നവംബർ 25 മുതൽ ആളില്ലാ വിമാനങ്ങളുടെ (ഡ്രോണുകൾ) പ്രവർത്തനത്തിനുള്ള നിരോധനം ഭാഗികമായി നീക്കുന്നതായി ആഭ്യന്തര മന്ത്രാലയം (MoI) ശനിയാഴ്ച പ്രഖ്യാപിച്ചു.

Starting November 25, 2024, the UAE Ministry of Interior, in coordination with the National Emergency Crisis and Disaster Management Authority, the General Civil Aviation Authority, and other relevant entities, announced the phased conditional lifting of restrictions on drone… pic.twitter.com/uRLtV79UJP

— وزارة الداخلية (@moiuae) November 23, 2024

ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള രജിസ്‌ട്രേഷനും നടപടിക്രമങ്ങൾക്കുമായി ഏകീകൃത പ്ലാറ്റഫോമും ഇതോടൊപ്പം ഉണ്ടാകും.നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെൻ്റ് അതോറിറ്റി (എൻസിഇഎംഎ), ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന്  അബുദാബി പൊലീസ് കോളജിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ്ഫോം വഴി കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനും നടപടിക്രമങ്ങളും  ലളിതമായി പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം(MoI) വ്യക്തമാക്കി.പ്ലാറ്റ്‌ഫോമിൻ്റെ ആദ്യ ഘട്ടം കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും.രണ്ടാമത്തെ ഘട്ടത്തിലായിരിക്കും സ്വകാര്യ വ്യക്തികൾക്കുള്ള  ഡ്രോൺ സംബന്ധമായ സേവനങ്ങൾ ഉൾപ്പെടുത്തുകയെന്നും ഇവ യഥാസമയം പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News