ദോഹ : ഇന്ത്യൻ മാമ്പഴങ്ങളുടെയും മാമ്പഴ ഉൽപന്നങ്ങളുടെയും പ്രദർശനമായ ഹംബ ഇന്ത്യൻ മാമ്പഴ മേള ജൂൺ 12 മുതൽ 21 വരെ സൂഖ് വാഖിഫിൽ നടക്കും.ഇന്ത്യൻ എംബസിയുമായി സഹകരിച്ച്,സൂഖ് വാഖിഫ് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻസ് കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിൽ 10 ദിവസം നടക്കുന്ന പ്രദർശനം എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും, പൊതു അവധി ദിവസങ്ങളിൽ രാത്രി 10 വരെ ഒരു മണിക്കൂർ കൂടി പ്രദർശനം കാണാൻ സൗകര്യമുണ്ടാകും.
കഴിഞ്ഞ വർഷം നടന്ന പ്രഥമ ഇന്ത്യൻ മാമ്പഴ മേളയിൽ വലിയ ജനപങ്കാളിത്തമുണ്ടായതിനെ തുടർന്നാണ് ഇത്തവണയും പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രത്യേകം എയർ ഷിപ്പ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യൻ മാമ്പഴങ്ങളും മാമ്പഴ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടാവും.തദ്ദേശീയ, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ മധുരപലഹാരങ്ങൾ, അച്ചാറുകൾ, ജ്യൂസുകൾ, മാമ്പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന സൈഡ് ഡിഷുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്കൊപ്പം, പുതിയ മാമ്പഴ ഇനങ്ങളും ലഭ്യമായിരിക്കും.
“ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ജൂൺ 12 മുതൽ 21 വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത് ഹംബ പ്രദർശനം സംഘടിപ്പിക്കുന്നത്.ഇന്ത്യയിൽ നിന്ന് ദിവസവും വിമാനമാർഗം എത്തിക്കുന്ന മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായി പ്രദർശന വേദിയിൽ പ്രത്യേകം സൗകര്യം ഒരുക്കും.കഴിഞ്ഞ പതിപ്പിലെ മികച്ച ജനപങ്കാളിത്തത്തിന് സമാനമായി, ഈ വർഷവും വലിയ ജനപങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു.പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ-സുവൈദി പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളുടെ രുചി ആസ്വദിക്കാൻ പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F