Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യു.എ.ഇ-യില്‍ ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റ് കൂടുതല്‍ മേഖലകളിലേക്ക്

March 16, 2023

March 16, 2023

ന്യൂസ്റൂം ബ്യൂറോ
അബുദാബി: ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി യു.എ.ഇ മാനവവിഭവശേഷി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ അവര്‍ വ്യക്തമാക്കി. 

ചില വിദഗ്ധ ജോലികള്‍ക്ക് മാത്രം നല്‍കിയിരുന്ന ഫ്രീലാന്‍സ് തൊഴില്‍ പെര്‍മിറ്റ് ഇനിമുതല്‍ എല്ലാ വിദഗ്ധ ജോലികള്‍ക്കും അനുവദിക്കാനാണ് തീരുമാനം. ഇതോടെ ഒരാള്‍ക്ക് വിവിധ തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യാനുള്ള അവസരമൊരുങ്ങും. നിലവില്‍ ഒന്നിലധികം തൊഴിലുടമകളുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതിന് ഓരോ തൊഴിലുടമയായും കരാര്‍ ഉണ്ടാക്കണമായിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശമനുസരിച്ച് അതിന്റെ ആവശ്യമില്ല.

തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പെര്‍മിറ്റ്. അതേസമയം, ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പെര്‍മിറ്റ് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ ഉള്‍പ്പടെ ദീര്‍ഘകാലവിസ അനുവദിക്കുന്ന സാഹചര്യത്തില്‍ നിരവധിപേര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍. എന്നാല്‍, തൊഴില്‍ പെര്‍മിറ്റുള്ളവര്‍ക്കേ ഗോള്‍ഡന്‍ വിസയുണ്ടെങ്കിലും യു.എ.ഇ-യില്‍ ജോലി ചെയ്യാനാവു.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News