Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യു.എ.ഇ യിൽ ഇന്ന്(ചൊവ്വ) 50 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു

March 24, 2020

March 24, 2020

ദുബായ് : യു.എ.ഇ യിൽ ഇന്ന് അമ്പത് പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 248 ആയി. രണ്ടു കോവിഡ് രോഗബാധിതർ മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ യു.എ.ഇ യിൽ 45 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വിദേശത്ത് നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുമായി സമ്പർക്കം പുലർത്തിയവരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതിനിടെ,ഷോപ്പിങ് കേന്ദ്രങ്ങൾ ഇന്ന്  രാത്രി മുതൽ അടക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ലുലു, നെസ്റ്റോ, സഫാരി തുടങ്ങിയവ തുറന്ന് പ്രവർത്തിക്കും. എന്നാൽ, അവശ്യസാധനങ്ങളും ഭക്ഷണങ്ങളും ലഭിക്കുന്ന സൂപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News