Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
മയക്കുമരുന്ന് ഉപയോഗവും വിൽപനയും,ഖത്തറിൽ രണ്ട് സ്ത്രീകൾ ഉൾപെടെ നാലുപേർ അറസ്റ്റിൽ

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്ത നാലു പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികളിൽ രണ്ടു പേർ സ്ത്രീകളാണ്.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് (എംഒഐ)ആണ് വിവിധതരം മയക്കുമരുന്ന് കടത്തിയതിനും ഉപയോഗിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ്,ഇവരുടെ വീടുകളിൽ പരിശോധന നടത്തിയതെന്നും  റോളുകളിലും റാപ്പറുകളിലും ഒളിപ്പിച്ച നിലയിലാണ്  വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

13 കിലോഗ്രാം ഹാഷിഷും 350 ഗ്രാം ഷാബുവുമാണ്  (മെത്താംഫെറ്റാമൈൻ) ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ഇതിനുപുറമെ,മയക്കുമരുന്ന് ഇടപാടിലൂടെ നേടിയതെന്ന് കരുതുന്ന ഖത്തർ റിയാലുകളും വിദേശ കറൻസികളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News