Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് സുരക്ഷയിൽ പങ്കാളികളാകാൻ തുർക്കി സൈനിക വിഭാഗം ദോഹയിൽ എത്തി

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ സഹായിക്കുന്നതിനായി തുർക്കിയിൽ നിന്നുള്ള സൈനിക വിഭാഗം ഖത്തറിൽ എത്തി.ദോഹയിലെ തുർക്കി എംബസിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.ഖത്തറിൽ എത്തിയ സൈനികരെ അംബാസിഡർ മുസ്തഫ ഗോക്സു സ്വാഗതം ചെയ്തു..

ടൂർണമെന്റിന്റെ വിജയത്തിനായി ഖത്തറിനൊപ്പം പ്രവർത്തിക്കാനും ആവശ്യമായ പിന്തുണ നൽകാനും  തുർക്കി എപ്പോഴും തയ്യാറാണെന്നും എംബസി ട്വിറ്ററിൽ കുറിച്ചു.

ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി, നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി കലാപ പ്രതിരോധ പോലീസ്  പോലീസ്, ബോംബ് സ്‌പെഷ്യലിസ്റ്റുകൾ, സ്‌നിഫർ നായ്ക്കൾ എന്നിവ ഉൾപെടെയുള്ള സംഘത്തെയാണ് അങ്കാറ ഖത്തറിൽ വിന്യസിക്കുക.

നേരത്തെ പാക്കിസ്ഥാനിൽ നിന്നുള്ള സൈനിക വിഭാഗവും ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാവാൻ ഖത്തറിൽ എത്തിയിരുന്നു

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News