Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു,മൂന്നു പേർ മരിച്ചു

September 17, 2019

September 17, 2019

കുവൈത്ത് സിറ്റി : കുവൈത്തിലെ കിംഗ് അബ്ദുൽ അസീസ് അല്‍ സഊദ് റോഡിൽ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ മൂന്നു പേര്‍ പൊള്ളലേറ്റു മരിച്ചു. വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയിൽ മൂന്നു വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.ഫഹാഹീലില്‍ നിന്നു അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശത്ത് പെട്ടെന്ന് തീയണക്കാൻ കഴിഞ്ഞതിനാൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി.മരിച്ചവരില്‍ രണ്ടുപേര്‍ ഒരു വാഹനത്തിലുള്ളവരും മൂന്നാമത്തെയാള്‍ രണ്ടാമത്തെ വാഹനത്തിലുള്ള ആളുമാണെന്ന് സുരക്ഷ സംഘം അറിയിച്ചു. 


Latest Related News