Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
തവാഖ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍-2,ബ്രോഷര്‍ പ്രകാശനം ചെയ്തു

July 01, 2023

July 01, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മുക്കം തണ്ണീര്‍പൊയില്‍ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ തവാഖിന്‍റെ നേൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്  ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ബ്രോഷര്‍  പ്രകാശനം ചെയ്തു.ദോഹ സ്മോകീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

തവാഖ് ഖത്തര്‍ വൈസ് പ്രസിഡണ്ട് വിപി മനാഫ് അദ്ധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങില്‍ മുഹമ്മദ് കുട്ടി, മുഹമ്മദ് അക്കോട്ടു പറമ്പില്‍, മുജീബ് ടി.ടി, ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷിനാസ് സ്വാഗതവും തവാഖ് ജനറല്‍ സെക്രട്ടറി ശംസു മുക്കം നന്ദിയും പറഞ്ഞു. ഖാദര്‍ ഒരുവിങ്ങൽ, തസ്നീം ലാലു , ശറഫലി ഉടയാട, മുസ്താഖ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

ജൂലൈ അവസാനം അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 70236221(റിയാസ്), 66184133 (ലാലു) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News