Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കാസർക്കോട്ടെ പൗരപ്രമുഖനും ഉരു വ്യവസായിയുമായ തളങ്കര അബ്ദുൽ ഹകീം ദുബായിൽ അന്തരിച്ചു 

April 28, 2021

April 28, 2021

ദുബായ് : പ്രമുഖ ഉരു വ്യവസായി കാസര്‍കോട്​ തളങ്കര അബ്​ദുല്‍ ഹകീം (65) ദുബായില്‍ നിര്യാതനായി. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബൈ റാശിദ്​ ആശുപ​ത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്​ച ഉച്ചയോടെയാണ്​ മരണം.

തളങ്കരയുടെ ഉരുനിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീര്‍ത്തി പകര്‍ന്ന വ്യവസായിയാണ്​. പരേതനായ തളങ്കര അബ്​ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കുടുംബ സമേതം ദുബൈയിലായിരുന്നു.

ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News