Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വിശുദ്ധ ഹറമിൽ മുദ്രാവാക്യം മുഴക്കിയ ഐ.എസ് ഭീകരൻ അറസ്റ്റിൽ - വീഡിയോ

April 02, 2021

April 02, 2021

 മക്ക : വിശുദ്ധ ഹറമിൽ ഐ.എസ് മുദ്രാവാക്യം മുഴക്കിയ ഭീകരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.ഹറമിൽ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾക്കിടയിലൂടെ മുഷ്ടി ചുരുട്ടി ഐ.എസ് മുദ്രാവാക്യങ്ങൾ മുഴക്കി നടന്നുനീങ്ങി മറ്റുള്ളവരെ ഭീതിയിലാക്കിയ ഭീകരനെ സുരക്ഷാ സൈനികർ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ഹറമിന്റെ ഒന്നാം നിലയിൽ വെച്ചാണ് ഭീകര സംഘടനയെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ ആളെ ഹറം സുരക്ഷാ സേന അറസ്റ്റ് ചെയ്തതെന്നും പ്രതിയുടെ കയ്യിൽ കത്തിയുണ്ടായിരുന്നുവെന്നും യുവാവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വീഡിയോ കാണാം:



Latest Related News