Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ കോർണിഷ് റോഡിന്റെ ഒരു ഭാഗം ഞായറാഴ്ച മുതൽ ഭാഗികമായി അടക്കുമെന്ന് അഷ്‌ഗാൽ

June 11, 2022

June 11, 2022

ദോഹ : ജൂൺ 12 ഞായറാഴ്ച മുതൽ ദോഹ കോർണിഷിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു. ഇസ്ലാമിക് മ്യൂസിയം ഇന്റർചേഞ്ചിൽ നിന്ന് വലത് ഭാഗത്തേക്ക് ജബർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്കുള്ള പാതയാണ് താൽകാലികമായി അടക്കുന്നത്.ഒരു മാസത്തേക്കായിരിക്കും ഗതാഗത നിയന്ത്രണം.

ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാർ അലി ബിൻ അമുർ അത്തിയ സ്ട്രീറ്റിലേക്ക് തിരിഞ്ഞു  അൽ മ്യൂസിയം സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്തേക്ക് പോകണമെന്നും അഷ്‌ഗാൽ നിർദ്ദേശിച്ചു.

ഇതിനിടെ,ശക്തമായ കാറ്റിൽ കോർണിഷിലെ ബാരിക്കേഡുകൾ തകർന്ന് റോഡിലേക്ക് വീഴുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടതായും അഷ്‌ഗാൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News