Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിലെ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി

January 19, 2021

January 19, 2021

ദോഹ: അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിന്റെ പ്രതിനിധികളുമായി സമാധാന ചര്‍ച്ചകള്‍ തുടരാന്‍ താലിബാന്‍ പ്രതിനിധി സംഘം തയ്യാറാകുന്നില്ലെന്ന് അഫ്ഗാന്‍ പ്രതിനിധി സംഘാംഗം. നിലവിലെ സമാധാന ചര്‍ച്ചകള്‍ ശരിയായി നടക്കുന്നില്ലെന്നും സമാധാനത്തെ കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ പ്രതിനിധിയായ ഹാഫിസ് മന്‍സൂര്‍ പറഞ്ഞു. 

അഫ്ഗാന്‍ സര്‍ക്കാറിന്റെയും താലിബാന്റെയും പ്രതിനിധികള്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളില്‍ സജീവമാണെങ്കിലും പ്രധാന വിഷയങ്ങൾ അജണ്ടയിലുൾപ്പെടുത്താൻ ഇതുവരെ ഇരു കൂട്ടരും തയാറായിട്ടില്ല.

'തങ്ങളുടെ സംഘാങ്ങളെ സര്‍ക്കാറിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുന്നതിലാണ് താലിബാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇസ്‌ലാമിക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തെ കുറിച്ച്  ചര്‍ച്ച ചെയ്യാനാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.' -ഹാഫിസ് മന്‍സൂര്‍ പറഞ്ഞു. 

അഫ്ഗാന്‍ സമാധാനത്തിനായുള്ള യു.എസ് പ്രതിനിധി സല്‍മെ ഖലീല്‍സാദ് താലിബാന്റെ സഹസ്ഥാപകന്‍ മുല്ല ബരാദറിനെ ഖത്തറില്‍ സന്ദര്‍ശിച്ചു. തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം അദ്ദേഹത്തോട് താലിബാന്‍ ആവര്‍ത്തിച്ചു. രക്തച്ചൊരിച്ചില്‍ ഉപേക്ഷിക്കാന്‍ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 5,000 താലിബാന്‍ തടവുകാരെ വിട്ടയച്ചിരുന്നു. എന്നാല്‍ തങ്ങളുടെ 7,000 തടവുകാരെ വിട്ടയക്കണമെന്നാണ് താലിബാന്റെ ആവശ്യം. 

'സര്‍ക്കാര്‍ സംഘം ചര്‍ച്ചകള്‍ക്കായി ഉറച്ച് നില്‍ക്കുന്നു. താലിബാന്‍ അവര്‍ക്ക് വേണ്ടപ്പെട്ട വിഷയം മാത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നു.' -അനുരഞ്ജന സമിതിയുടെ വക്താവ് ഫെറീദുന്‍ ഖുസൂണ്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി താലിബാന്‍ തീവ്രവാദികള്‍ ഒപ്പുവച്ച സമാധാന കരാറിനെ ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കന്‍ ഭരണകൂടം മാനിക്കുമെന്നാണ് കരുതുന്നതെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാറുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഈ കരാറിന് നേരിട്ടുള്ള സ്വാധീനത്തെ പറ്റി മുഹമ്മദ് നയീം ഊന്നിപ്പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News