Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഭക്ഷ്യവസ്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി മത്സ്യം, മാസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനൊരുങ്ങി മുനിസിപ്പാലിറ്റി മന്ത്രാലയം. ഭക്ഷ്യവസ്തുക്കളുടെ സംഭരണം, ട്രാന്‍സ്‌പോട്ടേഷന്‍ എന്നിവയടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് മന്ത്രാലയം വ്യക്തമാക്കി. ഈദുല്‍ ഫിത്വറിന് മുന്നോടിയായി ഫുഡ് ഔട്ട്‌ലൈറ്റ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഭക്ഷ്യ പരിശോധന വിദഗ്ധന്‍ ഡോ. നവാല്‍ മുഹമ്മദ് അബ്ദുല്ല ഖത്തര്‍ ടിവിയോട് പറഞ്ഞു.

മത്സ്യം പ്രദര്‍ശിപ്പിക്കുന്ന പ്രതലങ്ങള്‍ വൃത്തിയുള്ളതാകണം, ഒന്നിന് മുകളില്‍ ഒന്നായി അടുക്കി, ഐസ് പാളികളാല്‍ മൂടിയാണ് മത്സ്യം പ്രദര്‍ശിപ്പിക്കേണ്ടത്. മത്സ്യം അഴുകിയതാണെങ്കില്‍ അവ നശിപ്പിക്കാന്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ തയാറാകണം. മാംസം വില്‍ക്കുന്നവര്‍ കൈയുറ ധരിക്കണം. മാംസം വില്‍ക്കുന്ന ഇടങ്ങളില്‍ പുകവലിക്കുകയോ തുപ്പുകയോ അരുത്. മാംസം കൊണ്ടുവരുന്ന വാഹനം വൃത്തിയായി സൂക്ഷിക്കണം. പച്ചക്കറികളും പഴങ്ങളും ശീതീകരിച്ച ട്രക്കില്‍ കൊണ്ടുപോകണം. ഗതാഗത മാര്‍ഗ്ഗം വൃത്തിയുള്ളതാകണം. പച്ചകറി, പഴങ്ങള്‍ എന്നിവയില്‍ രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിക്കാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരത്തുന്നതിനായി തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News