Breaking News
ഗസയിലേക്കുള്ള 24 ഭക്ഷ്യട്രക്കുകളിൽ 23-ഉം ഇസ്രായേൽ കൊള്ളയടിച്ചു,ഫലസ്തീനികളെ മനുഷ്യകവചമാക്കിയും സയണിസ്റ്റ് ക്രൂരത | എട്ടാം തവണ അമീർ കപ്പിൽ മുത്തമിട്ട് അൽ ഗരാഫ,ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് | കേരളത്തിൽ പരക്കെ മഴ ശക്തമാകുന്നു,ജാഗ്രതാ നിർദേശം | കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ |
ചിത്രത്തിൽ കാണുന്നത് യഥാർത്ഥ വാരിയൻകുന്നനല്ല,വിക്കിയിലും വ്യാജ ചിത്രം

August 24, 2021

August 24, 2021

കോഴിക്കോട്: മലബാര്‍ സമര നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമരപട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം വിവാദമായതിനെ പിന്നാലെ,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച സമര നായകന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് ഫോട്ടോ വ്യാജം.കഴിഞ്ഞദിവസം പ്രമുഖ മാധ്യമങ്ങളിലടക്കം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ നൽകിയത് അദ്ദേഹത്തിന്റെ സഹപോരാളി ആലി മുസ്‌ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാരുടെ ചിത്രമായിരുന്നു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ എന്ന പേരില്‍ വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന ചിത്രവും തെറ്റാണ്. ഈ ചിത്രമാണ് പലരും വാരിയന്‍കുന്നത്തിന്റെതാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. വാരിയന്‍കുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം എവിടെയും ലഭ്യമല്ല.

നിലവില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി പോസ്റ്ററുകളിലും മാധ്യമവാര്‍ത്തകളിലുമെല്ലാം വാരിയന്‍കുന്നത്തിന്റെ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

കഴിഞ്ഞദിവസം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിന് പിന്നാലെ വന്ന റിപ്പോര്‍ട്ടുകളിലും വാര്‍ത്തകളിലും കുറിപ്പുകളിലുമൊക്കെയാണ് തെറ്റായ ചിത്രം നല്‍കിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News