Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ പ്രവാസികൾക്ക് താമസ രേഖകൾ ശരിയാക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാം, പ്രത്യേക വെബിനാർ നാളെ

February 13, 2022

February 13, 2022

ദോഹ : പ്രവാസികൾക്ക്  താമസരേഖകൾ ശരിയാക്കാനുള്ള സമയപരിധി മാർച്ച്‌ 31ന് അവസാനിക്കാനിരിക്കെ,ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ആഭ്യന്തര മന്ത്രാലയം എന്നിവർ ചേർന്നാണ് വെബിനാർ ഒരുക്കുന്നത്.

ഫെബ്രുവരി 14 തിങ്കളാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പരിപാടി 'സിസ്കോ വെബെക്സ്' ആപ്പിലാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള ഏതൊരാൾക്കും വെബിനാറിന്റെ ഭാഗമാവാമെന്ന് സംഘാടകർ അറിയിച്ചു. അറബിക്കിലാണ് പരിപാടിയെങ്കിലും, ഇംഗ്ലീഷ് പരിഭാഷകന്റെ സേവനം ലഭ്യമായിരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/bp2xDASTzc6Y2ggQ8 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം.

വെബെക്സ് ആപ് ഡൌൺലോഡ് ചെയ്യാൻ : : https://moitelecoms.webex.com/moitelecoms/j.php?MTID=mce8a2fc99836f3ad7d25d51b0e0bb578

പാസ്‌വേഡ് : 1234

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News