Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹയിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ പതാകയില്‍ ആരാധകന് ഓട്ടോഗ്രാഫ് നല്‍കി ഷാഹിദ് അഫ്രീദി,വൈറൽ വീഡിയോ

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ :ദോഹയിൽ നടന്ന ലെജന്‍ഡ്സ്  ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടുകൊണ്ടെത്തിയ ആരാധകന്റെ ആഗ്രഹമാണ് ഷാഹിദ് അഫ്രീദി നിറവേറ്റിയത്.  ഇന്ത്യന്‍ പതാക ആദരവോടെ ഉയര്‍ത്തിപ്പിടിച്ച് ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരണം നേടിയിട്ടുണ്ട്.



''ഇത്തരത്തിലുള്ള ചെറിയ പ്രവര്‍ത്തികള്‍ സ്‌നേഹവും സമാധാനവും വളര്‍ത്തുന്നതിനും ലോകത്തെ കൂടുതലടുപ്പിക്കുന്നതിനും ഉപകരിക്കും. നിങ്ങളില്‍ അഭിമാനിക്കുന്നു ലാലാ'' എന്ന് ട്വിറ്ററില്‍ ഒരു ആരാധകന്‍ കുറിച്ചു. ''ലാലാ മികച്ച കായിക താരവും, സ്‌നേഹത്തിന്റെ അംബാസിഡറുമാണ്'' എന്ന് മറ്റൊരു ആരാധകന്‍ എഴുതി.

ശനിയാഴ്ച നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ എലിമിനേറ്റര്‍ റൗണ്ടില്‍ ഇന്ത്യ മഹാരാജാസിനെതിരെ ഏഷ്യ ലയണ്‍സിന് 85 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ്  അഫ്രീദി ആരാധകന്റെ ആഗ്രഹം നിറവേറ്റിയത്.  ഷാഹിദ് അഫ്രീദിയാണ്  ഏഷ്യന്‍ ലയണ്‍സ് ടീമിനെ നയിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News