Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗൾഫിലെ മുതിർന്ന പത്രപ്രവർത്തകനും ഖത്തറിലെ 'ദി പെനിൻസുല'പത്രത്തിന്റെ മുൻ സബ് എഡിറ്ററുമായ സന്തോഷ്‌കുമാർ കോവിഡ് ബാധിച്ച് മരിച്ചു 

May 26, 2021

May 26, 2021

ദോഹ : ഖത്തറിലെ 'ദി പെനിൻസുല' ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ സബ് എഡിറ്ററും ഗൾഫിലെ മുതിർന്ന മലയാളി പത്രപ്രവർത്തകനുമായ സന്തോഷ് കുമാർ (55) ദുബായിൽ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടു.നിലവിൽ ദുബായിലെ ഗൾഫ് ന്യൂസിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.തിരുവനന്തപുരം പട്ടം ആദര്‍ശ് നഗര്‍ പദ്മ വിലാസത്തില്‍ സന്തോഷ് കുമാര്‍ (55) ദുബൈയില്‍ നിര്യാതനായി.

ഒരു മാസത്തിലേറെയായി ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും കോവിഡ് മൂലമുണ്ടായ കരൾ രോഗം കാരണമാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

1996 ൽ ഖത്തറിൽ പെനിൻസുല പത്രം ആരംഭിച്ചപ്പോൾ മുതൽ 2001 വരെ ജോലി ചെയ്തു. പിന്നീട് ഗൾഫ് ന്യൂസിൽ ചേർന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്റർ ആയി.20 വര്‍ഷമായി ഗള്‍ഫ് ന്യൂസിലുണ്ട്. ഖത്തറിലെ ദ പെനിന്‍സുല, ഇന്ത്യയില്‍ ഡെക്കാന്‍ ഹെറാള്‍ഡ്, ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ കെ. സുന്ദരേശ്വരന്‍ നായര്‍. മാതാവ്: ടി. പദ്മ കുമാരി. ഭാര്യ: മായാ മേരി തോമസ് (ദുബൈ). മക്കള്‍: ശ്രുതി, പല്ലവി. സഹോദരങ്ങള്‍. എസ്. വിനോദ് കുമാര്‍ (സൗദി), ആര്‍ രജനി. സംസ്കാരം ജബല്‍ അലിയില്‍.

ഭാര്യ: മായ മേരി തോമസ്, മക്കൾ: ശ്രുതി, പല്ലവി.

കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം ശവസംസ്‌കാരം (ഇന്ന്) വ്യാഴാഴ്ച ദുബായിൽ നടക്കും.


Latest Related News