Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിലെ പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

October 14, 2022

October 14, 2022

അൻവർ പാലേരി
ദോഹ : ഖത്തറിലെ പ്രവാസി വ്യവസായി മുടവന്തേരി മേക്കര താഴെകുനി എം.ടി.കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി റുഖിയ മൻസിലിൽ പുതിയാറമ്പത്ത് ആലിം അറസ്റ്റിൽ.

2021 ഫെബ്രുവരി 13 ന് പുലർച്ചെ കാറിലെത്തിയ അഞ്ചംഗ സംഘം വീടിനടുത്ത് വെച്ച് അഹമ്മദിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.ഫെബ്രുവരി 15 നാണ് പിന്നീട് വിട്ടയച്ചത്.ഖത്തറിലായിരുന്ന ആലിം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ലുക്ഔട് നോട്ടീസ് നിലവിലുള്ളതിനാൽ എമിഗ്രെഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.വിവരം നൽകിയതിനെ തുടർന്ന് കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ആർ.ഹരിദാസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിൽ അയൽവാസി വാരാക്കണ്ടി മുനീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഖത്തറിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News