Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിലെ ജുബൈലിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന പ്രതിയെ കണ്ടെത്തിയത് സ്വയം കഴുത്തറുത്ത നിലയിൽ

January 23, 2023

January 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദമാം : സൗദി അറേബ്യയിലെ ജുബൈലില്‍ മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ മുഹമ്മദലിയെ താമസസ്ഥലത്ത് കുത്തിക്കൊന്ന തമിഴ്‌നാട് സ്വദേശിയായ പ്രതി സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.തമിഴ്‌നാട് സ്വദേശിയായ പ്രതി മഹേഷിനെ കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഞായറാഴ്ച്ച ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. മുഹമ്മദലി പുറത്തേക്കിറങ്ങിയോടിയെങ്കിലും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദലി

മഹേഷിനെ പിന്നീട് സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കൊലപാതകത്തിലുള്ള കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേഷ് വിഷാദ രോഗത്തിന്റെ  അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനാല്‍ കമ്പനി  ഒരാഴ്ചത്തെ അവധി നല്‍കിയിരുന്നു.

ജുബൈല്‍ 'ജെംസ്' കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് ഭാര്യ. നാലു പെണ്മക്കളുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News