Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒടുവിൽ അതും യാഥാർഥ്യമായി,അറബ് മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ സൗദിയും ഇറാനും ധാരണയിലെത്തി

March 11, 2023

March 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: അറബ് മേഖലയിൽ സംഘർഷത്തിന്റെ വിത്തു പാകിയ സുന്നി-ഷിയാ സംഘർഷത്തിന് നീണ്ട ഇടവേളയ്ക്ക് ശേഷം വിരാമമാവുന്നു.ഇറാനും സൗദി അറേബ്യയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളും പരോക്ഷമായ സായുധ ഇടപെടലുകളും അവസാനിപ്പിച്ച് വീണ്ടും സൗഹൃദത്തിനു കൈകൊടുത്തതോടെയാണ് മേഖലയിൽ സമാധാനത്തിന് വഴിയൊരുങ്ങിയത്.

ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ വച്ചു നടന്ന ചർച്ചയ്‌ക്കൊടുവിലാണ് പ്രശ്ന പരിഹാരം സാധ്യമായത്. അതീവ രഹസ്യമായാണ് നാലു ദിവസം നീണ്ട ചർച്ച നടന്നത്. ഇതനുസരിച്ച്, രണ്ടു മാസത്തിനുള്ളിൽ സൗദിയുടെ എംബസിയും മറ്റു പ്രവർത്തനങ്ങളും ഇറാനിലും, ഇറാന്റെ എംബസിയും പ്രവർത്തനങ്ങളും സൗദിയിലും പുനരാരംഭിക്കും.ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന അഞ്ചു ദിവസം ദിവസം നീണ്ട മാരത്തോണ്‍ ചര്‍ച്ചകളിലൂടെയാണ് സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായതെന്ന് സൗദി അറേബ്യയും ചൈനയും ഇറാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഅദ് അല്‍ഈബാന്റെ നേതൃത്വത്തിലുള്ള സൗദി സംഘവും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്മിറല്‍ അലി ശംഖാനിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സംഘവുമാണ് ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ സൗദി, ഇറാന്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച ഇറാഖിനും ഒമാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാര്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച ചൈനക്കും സൗദി, ഇറാന്‍ സംഘം നന്ദി പ്രകടിപ്പിച്ചു.


 രാജ്യങ്ങളുടെ പരമാധികാരം മാനിക്കുമെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ നടപ്പാക്കാനും അംബാസഡര്‍മാരെ പരസ്പരം നിയമിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനും സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ യോഗം ചേരും.

സൗദി അറേബ്യയും ഇറാനും 2001 ഏപ്രില്‍ 17 ന് ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാറും സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, യുവജന മേഖലകളില്‍ പരസ്പര സഹകരണത്തിന് 1998 മെയ് 27 ന് ഒപ്പുവെച്ച പൊതുകരാറും നടപ്പാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. മേഖലാ, ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കാന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുമെന്നും സൗദി അറേബ്യയും ഇറാനും ചൈനയും വ്യക്തമാക്കി.

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും തീരുമാനത്തെ ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെയും, യെമന്‍ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യദേശത്ത് പിരിമുറുക്കങ്ങള്‍ ശാന്തമാക്കാനും നടത്തുന്ന ഏതു ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായി വൈറ്റ്ഹൗസ് പറഞ്ഞു. ഒമാനും ഇറാഖും തുര്‍ക്കിയും അടക്കം നിരവധി രാജ്യങ്ങള്‍ സൗദി, ഇറാന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

എട്ടു വര്‍ഷമായി തുടരുന്ന യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ സൗദി അറേബ്യയും യെമനും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാകുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ സൗദിയില്‍ ഭീകര, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ശിയാ പണ്ഡിതന്‍ അടക്കമുള്ള ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കു മുമ്പ് വിച്ഛേദിച്ചത്. യെമനിലെ ഹൂത്തികളെ ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയതും കിഴക്കന്‍ സൗദിയില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയതും കിഴക്കന്‍ സൗദിയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതും ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News