Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയില്‍ ഇന്നു മുതൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

September 08, 2019

September 08, 2019

റിയാദ്: സൗദിയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയില്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ഭാഗങ്ങളിലുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയപ്പ് നല്‍കിട്ടുണ്ട്.

രാജ്യ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലും കിഴക്കന്‍ മേഖലയിലും കടുത്ത വേനല്‍ ചൂട് തുടരുകയാണ്. റിയാദിലും ദമ്മാമിലും ശരാശരി ചൂട് നാല്‍പ്പത്തിനാല് ഡിഗ്രിയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Latest Related News