Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞവർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് 

March 22, 2021

March 22, 2021

ജിദ്ദ : റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് പുതിയ വിസയിൽ  രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ഇത് ഏറെ ആശ്വാസമാകും.

എന്നാല്‍, തൊഴില്‍ വിസയില്‍ കഴിഞ്ഞിരുന്നവര്‍ റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാതിരുന്നാല്‍ മൂന്ന് വര്‍ഷം വരെ വിലക്ക് നിലനില്‍ക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് പഴയ സ്‌പോണ്‍സറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News