Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
അവധിക്ക് നാട്ടിൽ പോയ പ്രവാസിയും അമ്മയും ഒരേ ദിവസം മരിച്ചു,ഒരാഴ്ചക്കിടെ മൂന്നുമരണം  

May 30, 2021

May 30, 2021

തിരുവനന്തപുരം: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അമ്മയും ഒരേ ദിവസം മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച(ഇന്ന്)  രാവിലെ മരണപ്പെട്ടത്. യാംബൂവില്‍ പ്രവാസിയായിരുന്ന സജി എസ് നായര്‍ സൗദിയിലേക്ക് തിരിച്ചുപോകാനിരിക്കെയാണ്  ഇന്നു രാവിലെ മരണപ്പെട്ടത്. സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടുകാര്‍ക്കിടയിലും പ്രവാസി സുഹൃത്തുക്കള്‍ക്കിടയിലും നൊമ്പരമായി.

മെയ് എട്ടിന് മടങ്ങി വരാനായി സജി എസ് നായര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗ വ്യാപനം കാരണം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി. അതിനിടെ ബഹറിന്‍ വഴിയുള്ള ഫ്ലൈറ്റില്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. മെയ് 24ന് അച്ഛന്‍ മരിച്ചു. കോവിഡ് ബാധിതനായ സജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനിടെ അമ്മയും ഗുരുതരാവസ്ഥയിലായി. രണ്ടു പേരും ഇന്നു രാവിലെ മരിക്കുകയായിരുന്നു. 2003 മുതല്‍ സൗദി അറേബ്യയില്‍ പ്രവാസിയായി എത്തിയ സജി നിലവില്‍ യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനുപമ, മക്കള്‍: ഗൗരി, ഗായത്രി, സഹോദരങ്ങള്‍: ഷാജി എസ്. നായര്‍, ശ്രീജ മഹേന്ദ്ര കുമാര്‍ (ദമ്മാം ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ അധ്യാപിക).


Latest Related News