Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
സൗദിയിൽ കോവിഡ് ബാധിച്ച് ശനിയാഴ്ച നാലുപേർ മരിച്ചു,സൗദിയിൽ മാത്രം മരണസംഖ്യ 29 ആയി

April 04, 2020

April 04, 2020

റിയാദ് :  സൗദിയില്‍ കോവിഡ് മരണം 29 ആയി. ശനിയാഴ്ച മലയാളി ഉൾപെടെ  നാല് പേരാണ് മരിച്ചത്. ഇന്ന് അസുഖം സ്ഥിരീകരിച്ചത് പുതുതായി 140 പേര്‍ക്കാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

മദീനയില്‍ ഇന്ന് രാവിലെ മരണപ്പെട്ട കണ്ണൂർ പാനൂർ സ്വദേശിക്ക് പുറമെ  ജിദ്ദയിലും മക്കയിലുമായി  രണ്ട് പ്രവാസികൾ കൂടി ഇന്ന് മരണപ്പെട്ടിട്ടുണ്ട്. സൗദി വനിതയാണ് മരിച്ച മറ്റൊരാൾ. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിയാദിലാണ് റിപ്പോർട്ട് ചെയ്തത്. റിയാദില്‍ 66, ജിദ്ദയില്‍ 21, അല്‍ അഹ്സയില്‍ 15, മക്കയില്‍ 9, തബൂക്കിലും ഖതീഫിലും അഞ്ച്, താഇഫില്‍ നാല്, മദീന ഖോബാര്‍ ദമ്മാം ദഹ്റാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, അബഹ ഖമീസ്മുശൈത്ത് ബുറൈദ ജസാന്‍ മജ്മഅ് ദിരിയ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക


Latest Related News