Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മഞ്ഞുരുകുന്നു, വിശുദ്ധ റമദാനില്‍ സൗദി-ഇറാന്‍ വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ച

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയുമായി ഒപ്പുവച്ച ത്രികക്ഷി കരാര്‍ ഉള്‍പ്പടെ പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ഇരുവരും ഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തതായി സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നയന്ത്ര ബന്ധം പുനഃസ്ഥാപിക്കുക, എംബസികള്‍ വീണ്ടും തുറക്കുക, രണ്ട് മാസത്തിനുള്ളില്‍ അംബാസഡര്‍മാരെ നിയമിക്കുക എന്നീ കാര്യങ്ങളില്‍ മാര്‍ച്ച് 10ന് സൗദി അറേബ്യയും ഇറാനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. 2016ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News