Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് കാണാനുള്ള ഹയ്യ കാർഡ് ഉള്ളവർക്ക് സൗദിയിലെത്തി ഉംറ ചെയ്യാൻ അനുമതി

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ലോകകപ്പ് കാണാനുള്ള ഹയ്യ കാർഡുള്ള വിശ്വാസികൾക്ക് ഉംറ നിർവഹിക്കാനും സൗജന്യ സൗദി വിസയിൽ 2022 നവംബർ 11 മുതൽ ഡിസംബർ 18 വരെ മദീന സന്ദർശിക്കാനും കഴിയുമെന്ന് സൗദി.വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമാരിയെ ഉദ്ധരിച്ച് അൽ എഖ്ബരിയ ന്യൂസ് ചാനൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിസ സൗജന്യമാണെങ്കിലും വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് നേടിയിരിക്കണമെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി. ഹയ്യ കാർഡ് ഉടമകൾക്ക്  മൾട്ടി-എൻട്രി വിസയാണ് അനുവദിക്കുകയെന്നും വിസാ കാലയളവിൽ അവർക്ക് എപ്പോൾ വേണമെങ്കിലും സൗദി അറേബ്യയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News