Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിന്റെ മണ്ണിൽ രാജ്യത്തിനായി പോരിനിറങ്ങുന്നത് ഇവരാണ്,തുറന്ന പരിശീലനത്തിന് ഇന്ന് തുടക്കം

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പിനുള്ള അൽ അന്നാബിയുടെ അവസാന ഘട്ട തയ്യാറെടുപ്പിനുള്ള 27 കളിക്കാരുടെ ടീം അംഗങ്ങളെ  മുഖ്യ പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് ഇന്നലെ പ്രഖ്യാപിച്ചു.അവസാനഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയാക്കിയ ശേഷം ടീമിൽ ഭേദഗതികൾ വരുത്തിയേക്കും.നവംബർ 13 ആണ് അവസാന 26 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള ഫിഫയുടെ അവസാന തീയതി.

സാദ് അൽ ഷീബ്, മെഷാൽ ബർഷാം, പെഡ്രോ മിഗുവേൽ, താരേക് സൽമാൻ, അബ്ദുൽകരീം ഹസ്സൻ, ബൗലേം ഖൗഖി, അക്രം അഫീഫ്, മുഹമ്മദ് വാദ്, മുസാബ് ഖേദിർ, അലി അസദ്, സേലം അൽ ഹജ്‌രി, ഹസൻ അൽ ഹെയ്‌ദോസ്, മുസ്തഫ മഷാൽ (അൽ സദ്വിദ്), അസിം മഡിബോ, അൽമോസ് അലി, കരീം ബൗദിയാഫ്, ഇസ്മായിൽ മുഹമ്മദ്, മുഹമ്മദ് മുന്താരി, അബ്ദുൽറഹ്മാൻ ഫഹ്മി മുസ്തഫ (അൽ ദുഹൈൽ), യൂസഫ് ഹസൻ, അഹമ്മദ് അലാൽദിൻ, ഹോമം അഹമ്മദ് (അൽ ഗരാഫ), അബ്ദുൽ അസീസ് ഹതേം, നൈഫ് അൽ ഹദ്രമി (അൽ റയാൻ), ഖാലിദ് മുനീർ (അൽ വക്ര) എന്നിവരാണ് ഖത്തറിനായി ബൂട്ടണിയുക.

കിക്കോഫിന് മുന്നോടിയായുള്ള അവസാന മിനുക്കുപണികളുടെ പരിശീലന ക്യാമ്പിനായി കളിക്കാർ സ്പെയിനിലേക്ക് പോകുന്നതിന് മുമ്പ് ഇന്നലെ ദോഹയിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

അതേസമയം,ഇന്ന് അൽ സദ്ദ് എസ്‌സിയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ തുറന്ന പരിശീലന സെഷൻ സംഘടിപ്പിക്കും.2-2 സമനിലയിൽ അവസാനിച്ച ചിലിക്കെതിരായ അവസാന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ശേഷം ഓസ്ട്രിയയിൽ ക്യാമ്പ് അവസാനിപ്പിച്ച ദേശീയ ടീമിന്റെ പരിശീലന സെഷന് സാക്ഷ്യംവഹിക്കാൻ ധാരാളം ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തർ ദേശീയ ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് നടത്തുന്ന ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ (ക്യുഎഫ്എ) പ്രൊമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമാണ് ഇന്നത്തെ പരിശീലന ക്യാമ്പ്. ടീം സ്പെയിനിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ദോഹയിലെ പരിശീലന ക്യാമ്പ് ബുധനാഴ്ച വരെ തുടരും.

കഴിഞ്ഞയാഴ്ച വിയന്നയിൽ നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഖത്തർ 0-2ന് കാനഡയോട് തോറ്റിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News