Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിനായി വ്യോമപാത തുറക്കാൻ ഈജിപ്ത് സന്നദ്ധത  അറിയിച്ചതായി റിപ്പോർട്ട് 

January 04, 2021

January 04, 2021

ഫയൽ ഫോട്ടോ 

ദോഹ : ഖത്തറിനായി തങ്ങളുടെ വ്യോമപാത തുറക്കാനും ഖത്തറിനും ഈജിപ്തിനുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിക്കാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് അൽ സിസി സന്നദ്ധത അറിയിച്ചതായി അൽ-അറബി അൽ-ജദീദ് ന്യൂസ് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ കുറച്ചു നാളുകളായി ഈജിപ്തിന്റെ നിലപാടിൽ ഗണ്യമായ മാറ്റമുണ്ടായതായും അബുദാബിക്ക് പകരം റിയാദുമായി കൂടുതൽ അടുക്കാനാണ് ഈജിപ്ത് നിലവിൽ ശ്രമിക്കുന്നതെന്നും ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.ജനുവരി 5 ന് സൗദിയിലെ അൽ-ഉലയിൽ നടക്കാനിരിക്കുന്ന 41 മത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്ത് പ്രസിഡന്റ് സൗദി അറേബ്യയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശം.

ഖത്തർ-സൌദി അതിർത്തിയായ അബു സമ്ര (സാൽവ കോസിങ്) മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കാൻ ഒരുക്കങ്ങൾ നടക്കുന്നതായി നേരത്തെ  ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.എന്നാ ഈ വർത്തകൾക്കൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇതിനിടെ,നാളെ റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.അമീർ ഉച്ചകോടിയിൽ പങ്കെടുക്കുകയാണെങ്കിൽ അത് പ്രശ്നപരിഹാരത്തിനുള്ള നിർണായക ചുവടുവെപ്പാവുമെന്നാണ് വിലയിരുത്തൽ.അമീര്‍ പങ്കെടുക്കുമോയെന്ന കാര്യം ഔദ്യോഗികമായി ഇതുവരെ ഖത്തര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഖത്തർ ഉൾപ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് ഗൾഫ് സഹകരണ കൗൺസിലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സൗദി രാജാവിന്റെ ക്ഷണക്കത്ത് ഖത്തര്‍ അമീര്‍ നേരിട്ട് സ്വീകരിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതായാലും ഇന്ന് രാത്രി തന്നെ ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News