Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തറിനെയും സൗദിയേയും തമ്മിൽ അകറ്റാൻ വീണ്ടും ശ്രമം,പിന്നിൽ ഇസ്രായേലും യു.എ.ഇയുമെന്ന് റിപ്പോർട്ട്

August 29, 2022

August 29, 2022

ദോഹ : 2017 ലെ ഉപരോധത്തിനു ശേഷം രൂപപ്പെട്ട ജിസിസി അനുരഞ്ജനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്.സൗദിയും ഖത്തറും തമ്മിലുള്ള അടുപ്പം തങ്ങളുടെ താൽപര്യങ്ങൾക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലിൽ ഇസ്രായേലും യു.എ.ഇയും ഇരു രാജ്യങ്ങളെയും തമ്മിൽ അകറ്റി ജിസിസി അനുരഞ്ജനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി 'എമിറേറ്റ്സ് ലീക്സ് റിപ്പോർട്ട് ചെയ്തു.ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ ഖുദ്സ് അൽ അറബ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തറും ബഹ്‌റൈനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ വഷളാക്കാനും സൗദിയേയും ഖത്തറിനെയും തമ്മിൽ അകറ്റാനും ലക്ഷ്യമാക്കി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദും മുതിർന്ന ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇതിനായി പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

സൗദിയും ഖത്തറും തമ്മിൽ രൂപപ്പെട്ടിട്ടുള്ള അടുപ്പം തങ്ങളുടെ താൽപര്യങ്ങൾക്ക് ഭീഷണിയായതായും സൗദിയുമായുള്ള ബന്ധത്തിനെ ബാധിക്കുന്നതായും യൂ.എ.ഇ കണക്കാക്കുന്നു. ഇസ്രയേലിന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഖത്തറിനെ ഒതുക്കുകയാണ് ഇസ്രയേലിന്റെയും ലക്ഷ്യം.

സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ഖത്തറും സൗദിയും തമ്മിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നത്.

“സൗദിക്കും ഖത്തറിനുമിടയിലെ വിവാദ വിഷയങ്ങൾ വീണ്ടും കുത്തിപ്പൊക്കാൻ ലക്ഷ്യമാക്കി പഴയ സംഭവങ്ങളും അഭിപ്രായഭിന്നതകളും ഇസ്രായേലി, എമിറാത്തി അക്കൗണ്ടുകൾ വീണ്ടും പ്രചരിപ്പിച്ചു തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ചില ഉറവിടങ്ങളെ ഉദ്ധരിച്ച്  എമിറേറ്റ്സ് ലീക്സ് റിപ്പോർട്ട് ചെയ്തു.


ഖത്തറിനെതിരെ പൊതുവികാരം ഇളക്കിവിട്ട് സൗദി ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുക, സൗദി നേതാക്കൾ ഖത്തറിനെ വിമർശിക്കുന്ന പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുക എന്നിവയാണ് യൂ.എ.ഇ-ഇസ്രായേൽ അച്ചുതണ്ട് ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്നും റിപ്പോർട്ട് പറയുന്നു.

യൂ.എ.ഇ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂ.എ.ഇ, ജോർദാൻ, ഇറാഖ്, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഈജിപ്തിൽ ഇയ്യിടെ യോഗം ചേർന്നിരുന്നു.

മൂന്നു പ്രബല രാജ്യങ്ങൾ തമ്മിലുള്ള കടുത്ത മത്സരമാണ് ഗൾഫ് മേഖലയിൽ ഇപ്പോൾ നടക്കുന്നത്. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും സ്വാധീനം കൊണ്ടും സമ്പദ്‌വ്യവസ്ഥയിലും മുമ്പിലായ ഖത്തർ മേഖലയിലെ പരമ്പരാഗത ശക്തികളായ യൂ.എ.ഇ ക്കും സൗദിക്കും പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതായാണ് വിലയിരുത്തൽ.

അതേസമയം, പുതിയ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ അവസരം ലഭിക്കാത്തതും അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് ഭരണം നഷ്ടമായതും ഗൾഫ് സമാധാനത്തിന് അനുകൂലമായ ഘടകങ്ങളാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 


 


Latest Related News