Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ക്യുമേറ്റ്സ് മ്യൂസിക്കൽ നൈറ്റ് ദോഹയിൽ, പോസ്റ്റർ പ്രകാശനം ചെയ്തു

May 29, 2023

May 29, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ക്യുമേറ്റ്സ് സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ദോഹ ജദീദിലുള്ള ബി2ബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സിറാജ് പയ്യോളി ബി2ബി മാനേജിങ്ങ് ഡയറക്ടർ സുബൈർ മുല്ലോളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.. കേരള മാപ്പിള കലാ അക്കാദമി പ്രതിനിധി സുബൈർ വെള്ളിയോട് , ഖത്തറിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ തുടങ്ങിയവർ പങ്കെടുത്തു.

മലയാളം ആൽബം രംഗത്ത് ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട ഖൽബാണ് ഫാത്തിമയുടെ പതിനെട്ടാം  വാർഷികമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.താജുദ്ധീൻ വടകര , ആബിദ് കണ്ണൂർ , ബെൻസീറ, റഫീഖ് വടകര, റിയാസ് കരിയാട് , ഹംദാൻ, മൈഥിലി ഷേണായ്, വൈഷ്ണവി സുരേഷ് തുടങ്ങിയ ഗായകർക്കൊപ്പം ഖത്തറിലെ കലാകാരൻമാർ അണിനിരക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. 
ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൌൺസിൽ ഹാളിൽ  ജൂൺ 16 നു വൈകീട്ട് 5.30 നാണ് പരിപാടി നടക്കുക.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News