Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അല്‍ ഉല കരാര്‍,വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള ഖത്തര്‍-യു.എ.ഇ ചർച്ച തുടരുന്നു

April 06, 2023

April 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 2021 ല്‍ സൗദി അറേബ്യയില്‍ നടന്ന ജിസിസി ഉച്ചകോടി പുറത്തിറക്കിയ അല്‍ ഉല കരാറിന്റെ തുടര്‍നടപടികള്‍ക്കായി ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. അബുദാബിയിലാണ് ഇരു രാജ്യങ്ങളുടെയും  പ്രതിനിധികള്‍ അല്‍ ഉല കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നാലാമത്തെ യോഗം ചേര്‍ന്നത്.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഹമ്മദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.അലി സയീദ് മതര്‍ അല്‍ നെയാദി യു.എ.ഇ പ്രതിനിധി സംഘത്തെ നയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്പര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അല്‍ ഉല കരാര്‍ ഏറെ പ്രയോജനം ചെയ്തതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News